+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ദി​യി​ല്‍ മോ​ദി​ക്കൊ​പ്പം പ​വാ​ര്‍; "ഇ​ന്ത്യ'​യി​ല്‍ അ​തൃ​പ്തി

മും​ബൈ: എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും. പുനെ​യി​ല്‍ തി​ല​ക് പു​ര​സ്‌​കാ​രം ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ക്കു​ന്ന
വേ​ദി​യി​ല്‍ മോ​ദി​ക്കൊ​പ്പം പ​വാ​ര്‍;
മും​ബൈ: എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും. പുനെ​യി​ല്‍ തി​ല​ക് പു​ര​സ്‌​കാ​രം ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​ണ് പ​വാ​ര്‍.

ബാ​ല ഗം​ഗാ​ധ​ര തി​ല​കി​ന്‍റെ കു​ടും​ബ ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്‌​ക​രം. മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍ ര​മേ​ഷ് ബാ​യി​സ്, മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ന്‍​ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്, അ​ജി​ത് പ​വാ​ര്‍ എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ സം​യു​ക്ത പ്ര​ക്ഷോ​ഭ​ത്തി​ന് രൂ​പം ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ വേ​ദി പ​ങ്കി​ട​ല്‍ തീരുമാനം. പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്ത് ചോ​രു​മെ​ന്ന് വി​വി​ധ ക​ക്ഷി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും മു​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ട​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​യി​രു​ന്നു പ​വാ​റി​ന്‍റെ തീ​രു​മാ​നം.

എ​ന്‍​സി​പി​യി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ തി​ല​ക് സ്മാ​രക മ​ന്ദി​ര്‍ ട്ര​സ്റ്റി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം താ​നും​കൂ​ടി ചേ​ര്‍​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നാ​ണ് പ​വാ​റി​ന്‍റെ വാ​ദം.
More in Latest News :