+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​സീ​ലി​ൽ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബ്ര​സീ​ലി​യ‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ്ര​സീ​ലി​യ​ൻ പോ​ലീ​സ് ന​ട​ത്തി​യ "പ്ര​തി​കാ​ര' വെ​ടി​വ​യ്പ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്ര​സീ​ലി​ലെ തീ​ര​ന​ഗ​ര​മാ​യ സാ​വോ
ബ്ര​സീ​ലി​ൽ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബ്ര​സീ​ലി​യ‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ്ര​സീ​ലി​യ​ൻ പോ​ലീ​സ് ന​ട​ത്തി​യ "പ്ര​തി​കാ​ര' വെ​ടി​വ​യ്പ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്ര​സീ​ലി​ലെ തീ​ര​ന​ഗ​ര​മാ​യ സാ​വോ പോ​ളോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഗൗ​രു​ജ പ​ട്ട​ണ​ത്തി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ മ​ർ​ദ​ന​ത്തി​ലും വെ​ടി​വ​യ്പ്പി​ലും അ​ക​പ്പെ​ട്ട് ഒ​രു വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ടു.

വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞാ​ഴ്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വെ​ടി​വ​യ്പ്പി​നി​ടെ ഇവരുടെ കൂട്ടാളികളിൽ ഒ​രാ​ൾ മ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :