+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ളി​വു​ഡ് താ​രം പോ​ൾ റൂ​ബ​ൻ​സ് അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: "പീ ​വീ ഹെ​ർ​മ​ൻ' എ​ന്ന ത​മാ​ശ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ലോ​ക​പ്ര​ശ​സ്ത​നാ​യ ഹോ​ളി​വു​ഡ് താ​രം പോ​ൾ റൂ​ബ​ൻ​സ്(70) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​റ് വ​ർ​ഷ​മാ​യി ചി​കി
ഹോ​ളി​വു​ഡ് താ​രം പോ​ൾ റൂ​ബ​ൻ​സ് അ​ന്ത​രി​ച്ചു
ലോ​സ് ആ​ഞ്ച​ല​സ്: "പീ - ​വീ ഹെ​ർ​മ​ൻ' എ​ന്ന ത​മാ​ശ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ലോ​ക​പ്ര​ശ​സ്ത​നാ​യ ഹോ​ളി​വു​ഡ് താ​രം പോ​ൾ റൂ​ബ​ൻ​സ്(70) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​റ് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1985-ൽ ​പു​റ​ത്തി​റ​ങ്ങി​യ "പീ -​വീ​സ് ബി​ഗ് അ​ഡ്വെ​ഞ്ച​ർ' എ​ന്ന ചി​ത്ര​മാ​ണ് റൂ​ബ​ൻ​സി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച​ത്. കാ​രി​ക്കേ​ച്ച​ർ സ്വ​ഭാ​വ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ ജ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ, "പീ - ​വീ​സ് പ്ലേ​ഹൗ​സ്' എ​ന്ന സ്പി​ൻ​ഓ​ഫ് ടി​വി പ​ര​മ്പ​ര​യും താ​രം ഒ​രു​ക്കി​യി​രു​ന്നു. സ്ഥി​ര​മാ​യി ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രൂ​പ​ത്തി​ൽ അ​ഭി​മു​ഖ​ങ്ങ​ളും റൂ​ബ​ൻ​സ് ന​ൽ​കി​യി​രു​ന്നു.

1991-ൽ ​ഫ്ലോ​റി​ഡ​യി​ലെ സാ​ര​സോ​ട്ട​യി​ലു​ള്ള സി​നി​മാ തി​യേ​റ്റ​റി​നു​ള്ളി​ൽ വ​ച്ച് ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് റൂ​ബ​ൻ​സി​നെ പ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും പൊ​തു​വേ​ദി​ക​ളി​ൽ നി​ന്ന് താ​രം ഒ​ഴി​ഞ്ഞു​നിന്നു.

തു​ട​ർ​ന്ന്, ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2016-ൽ ​നെ​റ്റ്ഫ്ലി​ക്സി​നാ​യി "പീ -​വീ​സ് ബി​ഗ് ഹോ​ളി​ഡേ' എ​ന്ന ചി​ത്രം റൂ​ബ​ൻ​സ് ഒ​രു​ക്കി​യി​രു​ന്നു. ഇ​താ​ണ് താ​ര​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം.
More in Latest News :