മഞ്ചേശ്വരം: ദക്ഷിണ കന്നഡ ജില്ലയില്‍ പതിനാലുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ പലതവണ പീഡനത്തിരയാക്കിയ സംഭവത്തില്‍ കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്ന നാലുപേര്‍ അറസ്റ്റില്‍. ബേരിപ്പദവ് സ്വദേശി സുകുമാര്‍ ബെല്ച്ചാദ (28), ബായാറിലെ കമലാക്ഷ ബെല്ച്ചാദ (30), ബേരിപ്പദവില് താമസിക്കുന്ന മൂഡബിദ്രി സ്വദേശി അക്ഷയ് ദേവഡിഗ (24), ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
പോക്സോ, പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ജൂലൈ 28നും പീഡനത്തിരയായിരുന്നു. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ അക്ഷയ് ബേരിപ്പദവില് മൂത്തസഹോദരനൊപ്പമാണ് താമസം. കമലാക്ഷ കല്‍പ്പണിക്കാരനും സുകുമാര്‍ ഡ്രൈവറുമാണ്. ജയപ്രകാശും സുകുമാറും ബജറംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.