തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
അകാരണമായി ഒരു കാരണവശാലും അപേക്ഷകളിൽ കാലതാമസം ഉണ്ടാകരുത്. ലൈസൻസിന് അപേക്ഷിക്കുന്നവർ അർഹരാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ലൈസൻസ് നൽകണം. ഏതെങ്കിലും കാരണവശാൽ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർക്ക് ലൈസൻസ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലിൽ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.