+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാ​ലു കു​ടും​ബ​ത്തി​ന്‍റെ ആ​റു കോ​ടി​യു​ടെ വ​സ്തു​വ​ക​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി കേ​സി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​റു കോ​ടി രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ലാ​ലു കേ
ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാ​ലു കു​ടും​ബ​ത്തി​ന്‍റെ ആ​റു കോ​ടി​യു​ടെ വ​സ്തു​വ​ക​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി
ന്യൂ​ഡ​ൽ​ഹി: ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി കേ​സി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​റു കോ​ടി രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ലാ​ലു കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന 2004 മു​ത​ൽ 2009 വ​രെ​യു​ള്ള കാ​ല​ത്തെ ഗ്രൂ​പ്പ് ഡി ​നി​യ​മ​ന​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

റെ​യി​ൽ​വെ ജോ​ലി​ക്കു പ​ക​ര​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ലാ​ലു​വി​ന്‍റെ കു​ടും​ബ​ത്തി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും ഭൂ​മി ന​ൽ​കു​ക​യോ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​ൽ​ക്കു​ക​യോ ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ലാ​ലു​വി​ന്‍റെ ഭാ​ര്യ റാ​ബ്‌​റി ദേ​വി​യെ മേ​യ് മാ​സം 18 ന് ​ഇ​ഡി അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ആ​ർ​ജെ​ഡി എം​പി മി​സ ഭാ​ര​തി, ച​ന്ദ യാ​ദ​വ്, രാ​ഗി​ണി യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ലാ​ലു കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ​യും കേ​സി​ൽ ചോ​ദ്യം ചെ​യ്തു.
More in Latest News :