+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ടം: സു​രാ​ജി​നോ​ട് ക്ലാ​സി​ൽ ക​യ​റ​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ സു​രാ​ജ്
വാ​ഹ​നാ​പ​ക​ടം: സു​രാ​ജി​നോ​ട് ക്ലാ​സി​ൽ ക​യ​റ​ണ​മെ​ന്ന്  മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ സു​രാ​ജ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സു​രാ​ജി​ന്‍റെ കാ​ർ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. സു​രാ​ജി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി സു​രാ​ജ് സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ശ​ര​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്താ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ ശ​ര​ത്ത് പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :