+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര രാ​വി​ലെ 10 ന് ​മു​ൻ​പ് അ​വ​സാ​നി​പ്പി​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ രാ​വി​ലെ എട്ടിന് ​ആ​രം​ഭി​ച്ച് 10ന് ​മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഏ​റ്റ​വും മു​ൻ​പി​
കു​ട്ടി​ക​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര രാ​വി​ലെ 10 ന് ​മു​ൻ​പ് അ​വ​സാ​നി​പ്പി​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ രാ​വി​ലെ എട്ടിന് ​ആ​രം​ഭി​ച്ച് 10ന് ​മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഏ​റ്റ​വും മു​ൻ​പി​ൽ കു​ട്ടി​ക​ളും കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും പി​റ​കി​ലാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ള്ള​വ​രും എ​ന്ന ത​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണം.

ഘോ​ഷ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം റെ​നി ആ​ന്‍റ​ണി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ നി​ർ​ദേശി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ന​ഗ​ര​കാ​ര്യം എ​ന്നീ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റും ഉ​ത്ത​ര​വി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​നും ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് നൽകാനും നി​ർ​ദേശി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളിയിൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പരിപാടിയിൽ ടൗ​ണി​ലെ തി​ര​ക്കേ​റി​യ ദേശീയ പാതയിലൂടെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ, ഭ​ക്ഷ​ണ​വും കൂ​ടി​വെ​ള്ള​വും ന​ൽ​കാ​തെ മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​ച്ചെന്ന കൊ​ല്ലം കു​ന്ന​ത്തൂ​ർ ഈ​സ്റ്റ് സ്വ​ദേ​ശി​യു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.
More in Latest News :