തിരുവനന്തപുരം: കേരളം കണ്ട മികച്ച ഭരണാധികാരിയും പാർലമെന്റേറിയനുമായിരുന്നു വക്കം പുരുഷോത്തമനെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം കുമാരപുരത്തുള്ള വക്കം പുരുഷോത്തമന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യമുള്ള വക്കം പുരുഷോത്തമൻ, തലമുറകളുടെ പ്രതിനിധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം മികച്ച ഇടപെടലുകൾ നടത്തിയെന്നും പി. പ്രസാദ് അനുസ്മരിച്ചു.
കേരളം ഓർത്തിരിക്കുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തു. ജനപ്രതിനിധിയെന്ന ചുമതല അദ്ദേഹം നന്നായി നിർവഹിച്ചു. ഒരു ഭരണാധികാരി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം കാട്ടി തന്നുവെന്നും മന്ത്രി പറഞ്ഞു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.