+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല''; മ​ണി​പ്പു​രി​ല്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ത്ത് ഇ​ര​ക​ളാ​യ സ്ത്രീ​ക​ള്‍. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ത്ത് ഇ​ര​ക​ളാ​യ സ്ത്രീ​ക​ള്‍. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ഇ​വ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സ് ആ​സാ​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ഇ​വ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

മ​ണിപ്പു​രി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഇ​ര​ക​ളാ​യ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കേ​സ് ആ​സാ​മി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. വി​ചാ​ര​ണ എ​വി​ടെ വേ​ണ​മെ​ന്ന് കോ​ട​തി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.വൈ.ചന്ദ്രചൂഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. കേ​സി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്.
More in Latest News :