+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത​ല​പ്പൊ​ഴി സു​ര​ക്ഷ; അ​ദാ​നി ഗ്രൂ​പ്പു​മാ​യു​ള്ള മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ ച​ര്‍​ച്ച തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​ദാ​നി ഗ്രൂ​പ്പു​മാ​യു​ള്ള മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ ച​ര്‍​ച്ച തു​ട​ങ്ങി. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, വി.​ശി​വ​ന്‍​ക
മു​ത​ല​പ്പൊ​ഴി സു​ര​ക്ഷ; അ​ദാ​നി ഗ്രൂ​പ്പു​മാ​യു​ള്ള മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ ച​ര്‍​ച്ച തു​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​ദാ​നി ഗ്രൂ​പ്പു​മാ​യു​ള്ള മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ ച​ര്‍​ച്ച തു​ട​ങ്ങി. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, വി.​ശി​വ​ന്‍​കു​ട്ടി, ആന്‍റ​​ണി രാ​ജു, ജി.​ആ​ര്‍.​അ​നി​ല്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എ​ന്നി​വ​രാ​ണ് ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

വി​ഴി​ഞ്ഞം പോ​ര്‍​ട്ട് ഡ​യ​റ​ക്ട​റും അ​ദാ​നി ഗ്രൂ​പ്പ് ടെ​ക്‌​നി​ക്ക​ല്‍ സ്റ്റാ​ഫും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ 11ഓ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ പൊ​ഴി​യു​ടെ ആ​ഴം കൂ​ട്ടു​ന്ന​തും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ക്കും.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ല്‍ മു​ത​ല​പ്പൊ​ഴി വ​ഴി പാ​റ​ക്ക​ല്ലു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​ദാ​നി ഗ്രൂ​പ്പി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മു​ത​ല​പ്പൊ​ഴി​യി​ല്‍ അ​ടി​യു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ കാ​ല​വ​ര്‍​ഷം എ​ത്തു​ന്ന​തി​ന് മു​മ്പ് മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തി​ന് ശേ​ഷം 18 അ​പ​ക​ട​ങ്ങ​ളാ​ണ് മു​ത​ല​പ്പൊ​ഴി​യി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ​യും ഇ​വി​ടെ വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റിരുന്നു.
More in Latest News :