+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ണി​പ്പു​രി​ല്‍' ഇ​ന്നും പ്ര​തി​ഷേധം; ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റിലെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ​യും ലോ​ക്‌​സ​ഭ ര​ണ
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റിലെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ​യും ലോ​ക്‌​സ​ഭ ര​ണ്ട് വ​രെ​യും നി​ര്‍​ത്തി​വ​ച്ചു.

രാ​ജ്യ​സ​ഭ​യി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ അ​റി​യി​ച്ചു. റൂ​ള്‍ 176 അ​നു​സ​രി​ച്ചു​ള്ള ഹ്ര​സ്വ ച​ര്‍​ച്ച​യാ​ണ് ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​യ​തി​നാ​ല്‍ റൂ​ള്‍ 267 പ്ര​കാ​രം സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ​ഭ നി​ര്‍​ത്തി​വ​ച്ചു.

ലോ​ക്‌​സ​ഭ​യി​ല്‍ പോ​സ്റ്റ​റു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ‌സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു.
More in Latest News :