+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന. 50ഓ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്. കു​ന്ന​ത്തേ​രി​യി​ല
അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന. 50ഓ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്.

കു​ന്ന​ത്തേ​രി​യി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ല്‍​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. എ​ക്‌​സൈ​സി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന ​തൊ​ഴി​ലാ​ളി അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ക്‌​സൈ​സി​ന്‍റെ നീ​ക്കം.

പ്ര​തി അ​സ്ഫാ​ക്ക് ആ​ലം താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലും രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എ​ക്‌​സൈ​സ് അ​റി​യി​ച്ചു.
More in Latest News :