+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് കാ​റും ലോ​റി‌യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ‌ അ​പ​ക​ട‌​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വ​ല്ല​പ്പു​ഴ ക​രി​മ്പ​റ്റ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (52) ആ
പാ​ല​ക്കാ​ട് കാ​റും ലോ​റി‌യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ‌ അ​പ​ക​ട‌​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വ​ല്ല​പ്പു​ഴ ക​രി​മ്പ​റ്റ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (52) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​റ​ക്കു​ട്ടി​ക്കാ​വി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 9.50ഓ​ടെ​യാ​ണ് അ​പ​ക​ടം. വാ​ണി​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും എ​തി​ർ​ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സ​ത്താ​റി​നെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ന​യൂ​ർ സ്വ​ദേ​ശി​യാ​യ നെ​ടു​ങ്ക​ണ്ട​ത്തി​ൽ ഹ​സ്സ​ൻ (46), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ തി​രു​മ്പി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​ഷീ​ദ് (46) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രും വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. റ​ഷീ​ദി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ റ​ഷീ​ദി​നെ വാ​ഹ​നം ഇ​ല​ക്ട്രി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

വാ​ഹ​ന​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഷൊ​ർ​ണൂ​ർ ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
More in Latest News :