+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റി ഇ​ടി​ച്ച് ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ചെ​ന്നൈ: മ​ധു​ര​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി ഇ​ടി​ച്ച് ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​ധു​ര​യി​ലെ മ​സ്താ​ൻ​പ​ട്ടി ടോ​ൾ പ്ലാ​സ​യി​ലാ​ണ് സം​ഭ​വം.മ​ധു​ര ജി​ല്ല​യി​ലെ സ​ഖി​മം​ഗ​ലം സ്വ​
ലോ​റി ഇ​ടി​ച്ച് ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ചെ​ന്നൈ: മ​ധു​ര​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി ഇ​ടി​ച്ച് ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​ധു​ര​യി​ലെ മ​സ്താ​ൻ​പ​ട്ടി ടോ​ൾ പ്ലാ​സ​യി​ലാ​ണ് സം​ഭ​വം.

മ​ധു​ര ജി​ല്ല​യി​ലെ സ​ഖി​മം​ഗ​ലം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ സ​തീ​ഷ് കു​മാ​ർ മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ​യി​ൽ നി​ന്ന് 30 ട​ൺ അ​രി​യു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം. ഗു​ണ്ടൂ​ർ സ്വ​ദേ​ശി കെ.​ബാ​ല​കൃ​ഷ്ണ​ൻ (41) ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഒ​രു കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്കും ടോ​ൾ ബൂ​ത്തി​ലെ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :