ഹൈദരാബാദ്: തെലുങ്കാനയിൽ യുവതിയെ ശല്യം ചെയ്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ശനിയാഴ്ച ചൈതന്യപുരി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ പോലീസ് സൂപ്രണ്ടിനെതിരെ ഐപിസി സെക്ഷൻ 354-ഡി പ്രകാരം കേസെടുത്തു.
വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരിയായ യുവതി. ഇവരുടെ മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കിയ പോലീസുകാരൻ പ്രണയഗാനങ്ങളും മറ്റും യുവതിക്ക് അയച്ച് നൽകുമായിരുന്നു.
കൂടാതെ യുവതിയോട് ചിത്രം അയച്ച് നൽകാനും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി പോലീസുകാരനോട് പ്രതികരിച്ചില്ല. അടുത്തിടെ ഒരു അപകടവുമായി ബന്ധപ്പെട്ട് യുവതി ഇയാളെ വിളിച്ചിരുന്നു.
എന്നാൽ താൻ സഹായിക്കണമെങ്കിൽ സൗഹൃദം നിലനിർത്തണമെന്നും അല്ലാത്തപക്ഷം സഹായിക്കില്ലെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇതേതുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.