+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സി​നു ശ​മ്പ​ളം ന​ൽ​കു​ന്ന​ത് മാ​പ്പ് എ​ഴു​താ​ന​ല്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കേ​ര​ള പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. നി​കു​തി​പ്പ​ണ​ത്തി​ൽ​നി​ന്നു ശ​മ്പ​ളം ന​ൽ​കി സേ​
പോ​ലീ​സി​നു ശ​മ്പ​ളം ന​ൽ​കു​ന്ന​ത് മാ​പ്പ് എ​ഴു​താ​ന​ല്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. മു​ര​ളീ​ധ​രൻ
തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കേ​ര​ള പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. നി​കു​തി​പ്പ​ണ​ത്തി​ൽ​നി​ന്നു ശ​മ്പ​ളം ന​ൽ​കി സേ​ന​യെ സൃ​ഷ്ടി​ച്ച​ത് ഫേ​സ്ബു​ക്കി​ൽ മാ​പ്പെ​ഴു​താ​ന​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​ലാ​ത്സം​ഗ​ക്കൊ​ല സം​ഭ​വി​ക്കു​ന്ന​ത് ആ​രു​ടെ വീ​ഴ്ച​യെ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. കു​റ്റ​കൃ​ത്യം ന​ട​ന്ന ശേ​ഷം പ്ര​തി​യെ പി​ടി​ച്ചെ​ന്ന് വീ​മ്പ് പ​റ​യു​ക​യ​ല്ല വേ​ണ്ട​തെ​ന്നും ജ​ന​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​നാ​ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ വി​റ​ങ്ങ​ലി​പ്പി​ക്കു​ന്ന ക്രൂ​ര​കൃ​ത്യ​ത്തി​നാ​ണ് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ആ​ലു​വ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം മ​ല​യാ​ളി​ക​ളെ ല​ജ്ജി​പ്പി​ക്കു​ക​യാ​ണ്. ഈ ​സം​ഭ​വം ക​ഴി​ഞ്ഞ ശേ​ഷം കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്കി​ലൂ​ടെ മാ​പ്പ് അ​പേ​ക്ഷി​ക്കു​ക​യാ​ണ്. കേ​ര​ള പോ​ലീ​സി​ന്‍റെ പ​ണി മാ​പ്പ് അ​പേ​ക്ഷി​ക്ക​ല​ല്ല. അ​തി​നു വേ​ണ്ടി​യ​ല്ല നി​കു​തി​പ്പ​ണ​ത്തി​ലൂ​ടെ പോ​ലീ​സ് സേ​ന​യ്ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് ന​ട​ന്ന കു​റ്റ​കൃ​ത്യം ത​ട​യാ​ൻ എ​ന്തു​കൊ​ണ്ട് പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.
More in Latest News :