+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

10 പെ​ഗ് അ​ടി​ച്ചു; ‌യു​വ​തി​യെ​യും മ​ക‌​ളെ​യും വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി യാ​ത്രി​ക​ൻ

ഏ​ഥ​ൻ​സ്: മ​ദ്യ​പി​ച്ച് സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട യാ​ത്രി​ക​ൻ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​യെ​യും മ​ക​ളെ​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഏ​ഥ​ൻ​സി​ലേ​ക്ക് സ
10 പെ​ഗ് അ​ടി​ച്ചു; ‌യു​വ​തി​യെ​യും മ​ക‌​ളെ​യും വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി യാ​ത്രി​ക​ൻ
ഏ​ഥ​ൻ​സ്: മ​ദ്യ​പി​ച്ച് സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട യാ​ത്രി​ക​ൻ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​യെ​യും മ​ക​ളെ​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഏ​ഥ​ൻ​സി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ​ർ​വീ​സി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും ഇ​യാ​ൾ സ്ത്രീ​യെ​യും മ​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. മൂ​ന്ന് പേ​ർ​ക്കി​രി​ക്കാ​വു​ന്ന സീ​റ്റി​ന്‍റെ ഒ​രു വ​ശ​ത്തി​രു​ന്ന ഇ​യാ​ൾ സ്ത്രീ​യെ​യും മ​ക​ളെ​യും അ​പ​മ​ര്യാ​ദ​യോ​ടെ സ്പ​ർ​ശി​ക്കു​ന്ന​ത് ഏ​റെ​നേ​രം തു​ട​ർ​ന്നു.

ഇ​യാ​ൾ​ക്ക് മ​ദ്യം ന​ൽ​ക​രു​തെ​ന്ന് കാ​ബി​ൻ ക്രൂ​വി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും അ​വ​ർ അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും അ​ക്ര​മി​യെ താ​ക്കീ​ത് പോ​ലും ചെ​യ്തി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചു. ഒ​ടു​വി​ൽ മ​റ്റൊ​രു യാ​ത്രി​ക​ൻ സ്വ​ന്തം സീ​റ്റ് യു​വ​തി​യു​ടെ മ​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി, അ​ക്ര​മി​യു​ടെ​യും യു​വ​തി​യു​ടെ​യും ന​ടു​വി​ലു​ള്ള സീ​റ്റി​ൽ ഇ​രു​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ൾ ശ​ല്യം നി​ർ​ത്തി​യ​ത്.

സം​ഭ​വം അ​ധി​കൃ​ത​രോ​ട് യ​ഥാ​സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ മൂ​ടി​വ​ച്ച കാ​ബി​ൻ ക്രൂ ​അ​ക്ര​മി​യെ യാ​തൊ​രു ന​ട​പ​ടി​യും കൂ​ടാ​തെ വി​മാ​ന​മി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. ഡെ​ൽ​റ്റ എ​യ​ർ​ലൈ​നി​നെ​തി​രെ ര​ണ്ട് മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, യു​വ​തി​യോ​ടും മ​ക​ളോ​ടും ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് മാ​പ്പ​പേ​ക്ഷ ന​ട​ത്തു​ക​യും ഇ​രു​വ​ർ​ക്കും 5,000 മൈ​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു,
More in Latest News :