+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ് ഷാ ​എ​ത്ര റ​ൺ​സ് നേ​ടി; അ​മി​ത് ഷാ​യു​ടെ ഗൂ​ഗ്ലി​യി​ൽ സി​ക്സ​റ​ടി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ: മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് കാ​യി​ക മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ജ​യ് ഷാ ​എ​ങ്ങ
ജ​യ് ഷാ ​എ​ത്ര റ​ൺ​സ് നേ​ടി; അ​മി​ത് ഷാ​യു​ടെ ഗൂ​ഗ്ലി​യി​ൽ സി​ക്സ​റ​ടി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ
ചെ​ന്നൈ: മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് കാ​യി​ക മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ജ​യ് ഷാ ​എ​ങ്ങ​നെ​യാ​ണ് ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യാ​യ​തെ​ന്നും അ​ദ്ദേ​ഹം എ​ത്ര റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ചോ​ദി​ച്ചു. ചെ​ന്നൈ​യി​ൽ ഡി​എം​കെ യു​വ​ജ​ന​വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​യ് ഷാ ​എ​ത്ര മ​ത്സ​ര​ങ്ങ​ളാ​ണ് ക​ളി​ച്ചി​ട്ടു​ള്ള​ത്. എ​ത്ര റ​ൺ​സ് അ​ദ്ദേ​ഹം നേ​ടി. എ​ങ്ങ​നെ​യാ​ണ് ജ​യ്ഷാ ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യാ​യ​ത്, അ​മി​ത് ഷാ ​ഉ​ത്ത​രം പ​റ​യ​ണം- മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ മ​ക​ൻ കൂ​ടി​യാ​യ ഉ​ദ​യ​നി​ധി ആ​ഞ്ഞ​ടി​ച്ചു.

ഡി​എം​കെ കു​ടും​ബാ​ധി​പ​ത്യ പാ​ർ​ട്ടി​യെ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ വി​മ​ർ​ശ​നം. സോ​ണി​യ ഗാ​ന്ധി മ​ക​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നും സ്റ്റാ​ലി​ൻ മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നും മ​മ​ത ബാ​ന​ർ​ജി മ​രു​മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​ പറഞ്ഞത്.
More in Latest News :