+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ദം ഗോ​ള​ടി​ച്ചു; ഛേത്രി​യും സ​ന്ധു​വും ജി​ങ്ക​നും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ ഹാം​ഗ്ഷു​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി, ​ഗോ​ൾ കീ​പ്പ​ർ ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു, സെ​ന്‍റ​ർ ബാ​ക്ക് സ​ന
വി​വാ​ദം ഗോ​ള​ടി​ച്ചു; ഛേത്രി​യും സ​ന്ധു​വും ജി​ങ്ക​നും ടീ​മി​ൽ
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ ഹാം​ഗ്ഷു​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി, ​ഗോ​ൾ കീ​പ്പ​ർ ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു, സെ​ന്‍റ​ർ ബാ​ക്ക് സ​ന്ദേ​ശ് ജി​ങ്ക​ൻ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി. മൂ​വ​രെ​യും ഒ​ഴി​വാ​ക്കി​യാ​ണ് നേ​ര​ത്തെ ടീം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തീ​രു​മാ​നം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സീ​നി​യ​ർ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മൂ​ന്ന് താ​ര​ങ്ങ​ള്‍​ക്ക് സ്‌​പെ​ഷ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് സം​ഘാ​ട​ക​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് ഓ​ൾ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ണ്‍ ചൗ​ബേ അ​റി​യി​ച്ചു. താ​ര​ങ്ങ​ളു​ടെ പേ​ര് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ പ​തി​ന​ഞ്ചാ​യി​രു​ന്നു. അ​ണ്ട​ര്‍ 23 ടീ​മാ​ണ് ക​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​യ​മ​പ്ര​കാ​രം മൂ​ന്ന് സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ ടീം ​ലി​സ്റ്റ് ന​ല്‍​കി​യ​പ്പോ​ള്‍ പി​ഴ​വ് സം​ഭി​ച്ചു. ഇ​ക്കാ​ര്യം പി​ന്നീ​ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ട് പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു- ചൗ​ബേ പ​റ​ഞ്ഞു.

കെ.പി. രാ​ഹു​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഏ​ക മ​ല​യാ​ളി​താ​രം. ഇ​രു​പ​ത്തി​മൂ​ന്ന് വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ളി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​മ​തി.
More in Latest News :