വയനാട്: ലോട്ടറി വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് നഗരത്തിലെ എം.എ ലോട്ടറി ഏജന്‍സി ഉടമയായ പറളിക്കുന്ന് സ്വദേശി സുകുമാരനാണ് മരിച്ചത്.
കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ കട തുറക്കാത്തതോടെ സുഹൃത്ത് ഫോണില്‍ ബന്ധപ്പെട്ടു. കടയ്ക്ക് അകത്തുനിന്ന് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. ഇയാളുടെ ഭാര്യാ സഹോദരന് ന്യൂമോണിയ ബാധിച്ച് രാവിലെ മരിച്ചിരുന്നു.