ഇംഫാൽ: മണിപ്പുരിൽ കലാപബാധിതരെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളുടെ സ്ഥിതി ഹൃദയഭേദകമാണെന്ന് കോൺഗ്രസ് എംപി ഫുലോ ദേവി നേതം. നാനൂറും അഞ്ഞൂറും ആളുകളെ ഒരു ഹാളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കോൺഗ്രസ് എംപി പറഞ്ഞു.
പ്രതിപക്ഷ ഇന്ത്യ സംഘത്തിനൊപ്പം ക്യാമ്പുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. സംസ്ഥാന സർക്കാർ അവർക്ക് പരിപ്പും അരിയും മാത്രമാണ് നൽകുന്നത്. കുട്ടികൾക്ക് കഴിക്കാൻ മറ്റൊന്നും ലഭിക്കുന്നില്ല. ശൗചാലയമോ കുളിമുറി സൗകര്യമോ ഇല്ല. ക്യാമ്പുകളിൽ ആളുകൾ താമസിക്കുന്ന രീതി ഹൃദയഭേദകമാണെന്നും ഫുലോ ദേവി നേതം കൂട്ടിച്ചേർത്തു.