+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്എ​ൽ​വി-​സി 56 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ർ​ഒ സിം​ഗ​പ്പു​രി​ന്‍റെ ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി പി​എ​സ്എ​ൽ​വി​സി 56 (പോ​ളാ​ർ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ) വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​
പി​എ​സ്എ​ൽ​വി-​സി 56 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു
ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ർ​ഒ സിം​ഗ​പ്പു​രി​ന്‍റെ ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി പി​എ​സ്എ​ൽ​വി-​സി 56 (പോ​ളാ​ർ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ) വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ഒ​ന്നാം ന​മ്പ​ർ ലോ​ഞ്ച് പാ​ഡി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ന്യൂ ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വ​ഴി​യു​ള്ള വാ​ണി​ജ്യ വി​ക്ഷേ​പ​ണം പി​എ​സ്എ​ൽ​വി​യു​ടെ അ​മ്പ​ത്തി​യെ​ട്ടാം ദൗ​ത്യ​മാ​യി​രു​ന്നു‌.

സിം​ഗ​പ്പു​ർ ഡി​ഫ​ൻ​സ് സ്പേ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഏ​ജ​ൻ​സി​യു​ടെ ഡി​എ​സ്-​എ​സ്എ​ആ​ർ ഉ​പ​ഗ്ര​ഹ​വും മ​റ്റ് ചെ​റി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി​രു​ന്നു ദൗ​ത്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡി​എ​സ്-​എ​സ്എ​ആ​ർ ഉ​പ​ഗ്ര​ഹ​ത്തി​ന് 361.9 കി​ലോ ഭാ​ര​മാ​ണു​ള്ള​ത്.

ഇ​തോ​ടൊ​പ്പം ആ​ർ​ക്കേ​ഡ്, വെ​ലോ​ക്സ്-​എ​എം, ഓ​ർ​ബ്-12 സ്ട്രൈ​ഡ​ർ എ​ന്നീ ചെ​റി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും ഗ​ലാ​സി​യ-2, സ്‌​കൂ​ബ്-2, നു​ല്ലോ​ൺ എ​ന്നീ കു​ഞ്ഞ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും റോ​ക്ക​റ്റ് വ​ഹി​ക്കും. മൂ​ന്ന് കി​ലോ മു​ത​ൽ 23.58 കി​ലോ വ​രെ ഭാ​ര​മു​ള്ള​വ​യാ​ണ് ഈ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ.
More in Latest News :