+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ൽ​ഗാ​മി​ൽ സൈ​നി​ക​നെ കാ​ണാ​താ​യി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കു​ൽ​ഗാം: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സൈ​നി​ക​നെ കാ​റി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കു​ടും​ബം. ല​ഡാ​ക്കി​ൽ സേ​വ​നം ചെ​യ്യു​ന്ന ജാ​വേ​ദ് അ​ഹ​മ്മ​ദ് വാ​നി​യെ​യാ​ണ് (25) കാ​ണാ​താ
കു​ൽ​ഗാ​മി​ൽ സൈ​നി​ക​നെ കാ​ണാ​താ​യി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു
കു​ൽ​ഗാം: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സൈ​നി​ക​നെ കാ​റി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കു​ടും​ബം. ല​ഡാ​ക്കി​ൽ സേ​വ​നം ചെ​യ്യു​ന്ന ജാ​വേ​ദ് അ​ഹ​മ്മ​ദ് വാ​നി​യെ​യാ​ണ് (25) കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. സൈ​നി​ക​നാ​യി പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ചൗ​വ​ൽ​ഗാ​മി​ൽ സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​റി​ൽ​പോ​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

കു​ടും​ബം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​ര​ൻ​ഹാ​ൽ ഗ്രാ​മ​ത്തി​ൽ​നി​ന്നും ജാ​വേ​ദി​ന്‍റെ കാ​ർ ക​ണ്ടെ​ത്തി. കാ​റി​നു​ള്ളി​ൽ ചെ​രി​പ്പും ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.
More in Latest News :