+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ സം​ഭ​വം; ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല പ​ള്ളി​ക്ക​ലി​ല്‍ പാ​റ​ക്കെ​ട്ടി​ല്‍​നി​ന്നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ് കാ​ണാ​താ​യ ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ കു
ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ സം​ഭ​വം; ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല പ​ള്ളി​ക്ക​ലി​ല്‍ പാ​റ​ക്കെ​ട്ടി​ല്‍​നി​ന്നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ് കാ​ണാ​താ​യ ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ കു​മ്മി​ള്‍ സ്വ​ദേ​ശി സി​ദ്ദി​ഖ്, ഭാ​ര്യ നൗ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ബ​ന്ധു​വാ​യ അ​ന്‍​സ​ലി​ന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തേ കി​ട്ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള പാ​റ​യി​ല്‍ ക​യ​റി നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​വ​രും പു​ഴ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ആ​റ് ദി​വ​സം മു​ന്‍​പാ​ണ് സി​ദ്ദി​ഖി​ന്‍റെ​യും നൗ​ഫി​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
More in Latest News :