+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ബോ​ണ​സ് ന​ൽ​കാ​ൻ 250 കോ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ബോ​ണ​സ് തു​ക ഇ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ധ​ന​വ​കു​പ്പ് 250 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ബോ​ണ​സ് ന​ൽ​കാ​ൻ 250 കോ​ടി അ​നു​വ​ദി​ച്ചു
തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ബോ​ണ​സ് തു​ക ഇ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ധ​ന​വ​കു​പ്പ് 250 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന തു​ക​യ്ക്കു പു​റ​മേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ധി​ക തു​ക ന​ൽ​കാ​ൻ പ്ര​ധാ​ന​മാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

ഇ​തു​കൂ​ടാ​തെ നെ​ല്ലു സം​ഭ​ര​ണ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് ഇ​ട​പെ​ട​ലി​നും തു​ക വി​നി​യോ​ഗി​ക്ക​ണം. നെ​ല്ലു സം​ഭ​ര​ണ​ത്തി​നാ​യി ര​ണ്ടാം ഘ​ട്ട​മാ​യി തു​ക വ​ക​യി​രു​ത്തു​ന്ന​തും ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് 400 കോ​ടി​യോ​ളം രൂ​പ കു​ടി​ശി​ക​യു​ണ്ട്.

ഇ​തു കൊ​ടു​ത്തു തീ​ർ​ക്കാ​നു​ള്ള വാ​യ്പ​യ്ക്കാ​യി നേ​ര​ത്തെ ബാ​ങ്ക് ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ച്ചെ​ങ്കി​ലും ഇ​വ​ർ പി​ൻ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു തു​ക കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യി. തു​ട​ർ​ന്നു കേ​ര​ള ബാ​ങ്കി​ൽ നി​ന്നു വാ​യ്പ എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്.
More in Latest News :