+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ടി.വി ചന്ദ്രന്

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്
ജെ.സി ഡാനിയേല്‍ പുരസ്‌കാരം ടി.വി ചന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച പൊന്തന്‍മാട (1993) എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡുള്‍പ്പടെ ആറ് ദേശീയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് 1975ല്‍ അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്. സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ആധാരമാക്കിയുള്ളതാണ് അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും.

പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, സൂസന്ന, മങ്കമ്മ, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്‍റെ അന്വേഷണം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, മോഹവലയം, പെങ്ങളില, ഭൂമിയുടെ അവകാശികള്‍, എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍.

ഇതിനോടകം ആറ് ദേശീയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടി.വി ചന്ദ്രന്‍ ആ ജോലി ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്.
More in Latest News :