+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാന്ദ്‌നിയുടെ കൊലപാതകം; പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത്

തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പോലീസ് കുറേക്കൂടി ജാഗ്രതയോടെ അന്വേഷണം നടത്തിയിരുന്നെങ്
ചാന്ദ്‌നിയുടെ കൊലപാതകം; പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത്
തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പോലീസ് കുറേക്കൂടി ജാഗ്രതയോടെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കുട്ടിക്ക് ഇത്തരത്തിലൊരു ദാരുണാന്ത്യം ഉണ്ടാവില്ലായിരുന്നെന്നും എംഎല്‍എ പ്രതികരിച്ചു.

ചാന്ദ്‌നിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും എംഎല്‍എ പറഞ്ഞു. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്‍റെ അടിവേരുകളെ കണ്ടെത്താന്‍ കഴിയണം.

സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More in Latest News :