+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ക്കാ​ക്ക​ര​യി​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്തി യു​ഡി​എ​ഫ്; രാ​ധാ​മ​ണി പി​ള്ള ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ഭ​ര​ണം നി​ല​നി​ര്‍​ത്തി യു​ഡി​എ​ഫ്. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ രാ​ധാ​മ​ണി പി​ള്ള വി​ജ​യി​ച്ചു.43 അം​ഗ
തൃ​ക്കാ​ക്ക​ര​യി​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്തി യു​ഡി​എ​ഫ്; രാ​ധാ​മ​ണി പി​ള്ള ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ഭ​ര​ണം നി​ല​നി​ര്‍​ത്തി യു​ഡി​എ​ഫ്. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ രാ​ധാ​മ​ണി പി​ള്ള വി​ജ​യി​ച്ചു.

43 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ധാ​മ​ണി പി​ള്ള 24 വോ​ട്ടു​ക​ള്‍ നേ​ടി. ഇ​ട​തു​മു​ന്ന​ണി​ക്ക് 17 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. മു​ന്‍ അ​ധ്യ​ക്ഷ അ​ജി​താ ത​ങ്ക​പ്പ​ന്‍റെ വോട്ട് അ​സാ​ധു​വാ​യി. ഒ​രു എ​ല്‍​ഡി​എ​ഫ് അം​ഗം ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി​യ​ത്. ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന ഇ​വ​രു​ടെ ആ​വ​ശ്യം യു​ഡി​എ​ഫ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​വും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​വും വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഓ​ഗ​സ്റ്റ് നാ​ലി​ന് വൈ​സ് ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

കോണ്‍ഗ്രസ് ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് എ ഗ്രൂപ്പുകാരിയായ രാധാമണി പിള്ളയ്ക്ക് അവസരമൊരുങ്ങിയത്.
More in Latest News :