+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് ആറുപേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 2.30ന് എൻഎച്ച് 53ൽ മൽകാപുർ പ്രദേശത്തെ ഫ്ലൈഓവറിലാണ് അപകടമുണ്ടായ
മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 2.30ന് എൻഎച്ച് 53ൽ മൽകാപുർ പ്രദേശത്തെ ഫ്ലൈഓവറിലാണ് അപകടമുണ്ടായത്.

അമർനാഥ് യാത്രകഴിഞ്ഞ് ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ബസുകൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതായി ഹൈവേ പോലീസ് അറിയിച്ചു.

ബുൽദാന ജില്ലയിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ വലിയ ബസ് അപകടമാണിത്. ഈ മാസം ആദ്യം സമൃദ്ധി- മഹാമാർഗ് എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം 25 പേർ മരിച്ചിരുന്നു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
More in Latest News :