+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍

കുവൈറ്റ്: കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍വീസ് ആരംഭിച്ചില്ലെന്ന് പരാതി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച രാത്രി 11:5
കൊച്ചിയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍
കുവൈറ്റ്: കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍വീസ് ആരംഭിച്ചില്ലെന്ന് പരാതി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച രാത്രി 11:55ന് (കുവൈറ്റ് സമയം) പുറപ്പെടേണ്ട കുവൈറ്റ് എയര്‍വേസിന്‍റെ കെ യു 351 വിമാനം ശനിയാഴ്ച രാവിലെ ഏഴായിട്ടും പുറപ്പെട്ടിട്ടില്ല.

രാവിലെ പതിനൊന്നോടെ പുറപ്പെടുമെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പറയുന്നു. ഗര്‍ഭിണികളും കുട്ടികളുമടക്കം ഒട്ടേറെ യാത്രക്കാരാണ് ഈ വിമാനത്തില്‍ വരേണ്ടിയിരുന്നത്. ഇവരെല്ലാം തന്നെ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.

സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് വൈകിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ സമയം കണക്കാക്കിയാല്‍ പുലർച്ചെ 2.30 ന് പുറപ്പെട്ട് 7.30ന് കൊച്ചിയിലെത്തേണ്ട വിമാനമാണ്.
More in Latest News :