+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ക്കാ​ക്ക​ര "കൈ'​വി​ട്ട് പോ​കു​മൊ?; ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ​ഇ​ന്ന്

കൊച്ചി; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച. രാ​വി​ലെ 11ന് ​ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​സി​ന്ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ധാ​ര​ണ​പ്ര​കാ
തൃ​ക്കാ​ക്ക​ര
കൊച്ചി; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച. രാ​വി​ലെ 11ന് ​ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​സി​ന്ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച ഐ ​ഗ്രൂ​പ്പി​ലെ അ​ജി​ത ത​ങ്ക​പ്പ​ന് പ​ക​രം എ ​ഗ്രൂ​പ്പി​ലെ രാ​ധാ​മ​ണി പി​ള്ള​യാ​ണ് യുഡിഎഫിനായി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്‌​സ​രി​ക്കു​ന്ന​ത്.

സി​പി​എം അ​ധ്യ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​വി​ലെ ചേ​രു​ന്ന പാ​ര്‍​ല​മെന്‍ററി യോ​ഗ​ത്തി​നു​ശേ​ഷം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. സ്ഥാ​നാ​ര്‍​ഥി സ്വ​ത​ന്ത്ര അം​ഗ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ആ​ര്‍​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത തൃ​ക്കാ​ക്ക​ര​യി​ൽ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. 43 അം​ഗ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫി​ന് 21, എ​ല്‍​ഡി​എ​ഫി​ന് 17, സ്വ​ത​ന്ത്ര​ര്‍ അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. നിലവിൽ സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ഭ​രി​ക്കു​ന്ന​ത്.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​വും ഒ​രു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​വും ന​ല്‍​കി​യാ​ല്‍ യു​ഡി​എ​ഫിനെ പി​ന്തു​ണ​യ്ക്കാം എ​ന്നതാണ് സ്വ​ത​ന്ത്ര​രു​ടെ ഇപ്പോഴുള്ള നി​ല​പാ​ട്. ഇ​തി​ല്‍ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

മു​സ്‌​ലിം ലീ​ഗി​ന്‍റെ പ​ക്ക​ലു​ള്ള വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഒ​രു ടേം ​ന​ല്‍​കാ​ന്‍ വെ​ള്ളി​യാ​ഴ്ച ഡി​സി​സി ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം. ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ തെ​ഞ്ഞെ​ടു​പ്പ്.
More in Latest News :