ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ ശിഖരം തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് തെക്കേ തറയില്‍ (ഇല്ലിച്ചിറ) പരേതനായ അബ്ദുല്‍ റസാഖിന്റെ മകന് അബ്ദുല്‍ ഖാദര്‍ (നവാസ് - 47) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന തൊഴിലാളി മരം മുറിക്കുന്നതിനിടെ താഴെ ആശുപത്രി വളപ്പില്‍ നില്‍ക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. നിലത്തുനിന്നു കയര്‍ വലിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.
മുറിച്ച ശിഖരം മറ്റൊരു ശിഖരത്തില്‍ പതിച്ചതോടെ അത് അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുല്‍ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. തല ആശുപത്രി മതിലില്‍ ഇടിക്കുകയുമുണ്ടായി.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മരിച്ചു.