+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​നാ​യി സോ​ണി​യ, ഉ​ദ​യ​നി​ധി​ക്കു​വേ​ണ്ടി സ്റ്റാ​ലി​ൻ: പ്ര​തി​പ​ക്ഷം രാ​ജ്യ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ

രാ​മേ​ശ്വ​രം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നാ​യി രാ​ത്രി​യ
രാ​ഹു​ലി​നാ​യി സോ​ണി​യ, ഉ​ദ​യ​നി​ധി​ക്കു​വേ​ണ്ടി സ്റ്റാ​ലി​ൻ: പ്ര​തി​പ​ക്ഷം രാ​ജ്യ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ
രാ​മേ​ശ്വ​രം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നാ​യി രാ​ത്രി​യും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ത​മി​ഴ്നാ​ട് അ​ധ്യ​ക്ഷ​ന്‍ കെ.​അ​ണ്ണാ​മ​ലൈ ന​യി​ക്കു​ന്ന "എ​ന്‍ മ​ണ്ണ്, എ​ന്‍ മ​ക്ക​ള്‍’ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് സോ​ണി​യാ ഗാ​ന്ധി​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണെ​ന്ന് എം.​കെ. സ്റ്റാ​ലി​നും തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വും മ​രു​മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ മ​മ​ത​യും മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്ദ​വ് താ​ക്ക​റെ​യും ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന് വേ​ണ്ടി രാ​വും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പേ​ര് മാ​റ്റു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. കാ​ര​ണം പ്ര​തി​പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ളു​ക​ൾ​ക്ക് 2 ജി ​അ​ഴി​മ​തി​യും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി​യും ക​ൽ​ക്ക​രി കും​ഭ​കോ​ണ​വും മാ​ത്ര​മേ ഓ​ർ​ക്കു​യു​ള്ളൂ-​അ​മി​ത് ഷാ ​പ​റ​ഞ്ഞു.
More in Latest News :