പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ പാചകത്തിനെതിരായ നടപടി വിശദീകരണത്തിലും താക്കീതിലും ഒതുങ്ങും. ഡ്യൂട്ടി സമയത്ത് യൂണിഫോം ധാരികളായ പോലീസുകാര്‍ ഔദ്യോഗിക വാഹനത്തിലെത്തി കോഴിയും കപ്പയും വാങ്ങി സ്റ്റേഷനിലെ അടുക്കളയിലെത്തിച്ച് പാചകം ചെയ്തു വാഴയിലയില്‍ കപ്പയും കോഴിക്കറിയും വിളമ്പിക്കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വൈറലാക്കിയ സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി.
സംഭവത്തിലുള്‍പ്പെട്ട പോലീസുകാരില്‍ നിന്നുള്ള വിശദീകരണം സ്വീകരിച്ച് താക്കീത് ചെയ്തു പ്രശ്നം ഒഴിവാക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം. പോലീസുകാരുടെ പാചകം വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
സേനയുടെ അച്ചടക്കത്തെയും അഭിമാനത്തെയും ബാധിക്കുന്ന തരത്തിലുള്ള നീക്കമാണുണ്ടായതെന്നും സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ അനുമതിയോടെയല്ലെന്നും കാട്ടി ദക്ഷിണമേഖല ഐജിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസ് വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കി. പാചകം ചെയ്തു കഴിക്കുന്ന വീഡിയോ തമിഴ് സിനിമാ ഗാനത്തിന്റെ അകമ്പടിയോടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വീഡിയോ വലിയ തോതില്‍ പ്രചരിച്ചു.
നടപടി എന്തുവന്നാലും നിരവധി പേരാണ് വീഡിയോയിലെ പോലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്. ഒരു വീട് വാടകക്ക് എടുത്താണ് ഇലവുംതിട്ട പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അടുക്കള സൗകര്യവുമുണ്ട്.
നേരത്തെയും ഇവിടെ ഭക്ഷണം പാചകം ചെയ്തു കഴിക്കാറുള്ളതാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഒരു വീഡിയോ യുട്യൂബിലിടുന്നത് ആദ്യമായാണ്. തമിഴ് ഗാനവും അകമ്പടിയായതോടെ വീഡിയോ തമിഴ്നാട്ടില്‍ അടക്കം വ്യാപകമായി പ്രചരിച്ചു. വീഡിയോയില്‍ തെറ്റായ ഒരു സന്ദേശവും നല്‍കുന്നില്ലെന്നാണ് ഇലവുംതിട്ട പോലീസിന്റെ വിശദീകരണം.