തിരുവനന്തപുരം: വിവാദങ്ങൾ ഉണ്ടാക്കാതെ സർക്കാർ മുന്നോട്ടു പോകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കഴിഞ്ഞ ദിവസം ഉണ്ടായ മൈക്കു വിവാദത്തെ സംബന്ധിച്ചു യോഗം വിശദമായി ചർച്ച ചെയ്തില്ല.
എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ചകൾ സർക്കാരിനും പാർട്ടിക്കും പൊതുവേ ക്ഷീണമുണ്ടാക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സംസ്ഥാന സമിതി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് മൂളിയ സംഭവത്തിൽ കേസെടുത്തത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
അയ്യൻകാളി ഹാളിലെ അമിത തിരക്കിനിടെ മുന്നിലുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരിൽ ആരുടെയെങ്കിലും ബാഗ് വോളിയം കണ്ട്രോളിൽ കുരുങ്ങി അമിതമായി വലത്തേക്കു തിരിഞ്ഞതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം 15 സെക്കൻഡ് തടസപ്പെടാൻ കാരണമെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയു ന്നത്.
സാങ്കേതിക തകരാർ ഇല്ലാത്ത മൈക്കാണെന്നും ഇത് മൂളിയതിൽ അസ്വഭാവികതയില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നുമാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കന്റോണ്മെന്റ് എസ്എച്ച്ഒ ബി.എം. ഷാഫിയാണ് കേസ് അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചത്.