+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​ങ്ങ​നെ പോയാൽ മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രും': കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​നെ​തി​രേ തി​രു​വ​ഞ്ചൂ​ർ

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. കോ​ണ്‍​ഗ്ര​സ് പ​ല ചേ​രി​യാ​യി പി​രി​ഞ്ഞ് നി​ന്നാ​ല്‍ പി​ണ​റാ​യി വി​ജ​യ
കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. കോ​ണ്‍​ഗ്ര​സ് പ​ല ചേ​രി​യാ​യി പി​രി​ഞ്ഞ് നി​ന്നാ​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് ഒ​രു വാ​ർ​ത്താ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ തു​റ​ന്ന​ടി​ച്ച​ത്.

ഐ​ക്യ​ത്തി​നാ​യി ത്യാ​ഗം സ​ഹി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. ദീ​ർ​ഘ​നാ​ളാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ​ത്ത് തു​ട​രു​ക​യാ​ണ്. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പോ​യി​ക്കൂ​ടെ എ​ന്നാ​ണ് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ വരെ ചോ​ദി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ തിരുവഞ്ചൂർ രംഗത്തുവന്നത്.
More in Latest News :