+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇന്ത്യ ഞങ്ങൾക്ക് വേണ്ട': ഭ​ര​ണ​ഘ​ട​ന​യി​ലെ പേര് മാറ്റണമെന്ന് ബിജെപി അംഗം പാർലമെന്‍റിൽ

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യി​ൽനി​ന്ന് ഇ​ന്ത്യ എ​ന്ന പേ​ര് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി ബിജെപി എംപി പാർലമെന്‍റിൽ രംഗത്ത്. രാജ്യസഭയിൽ ഉ​ത്ത​രാ​ഘ​ണ്ഡി​ൽ നി​ന്നു​ള്ള അംഗം ന​രേ​ഷ് ബ​ൻ​സ​ലാ​ണ് വി​വാ​ദ പ​രാ​മ​
ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യി​ൽനി​ന്ന് ഇ​ന്ത്യ എ​ന്ന പേ​ര് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി ബിജെപി എംപി പാർലമെന്‍റിൽ രംഗത്ത്. രാജ്യസഭയിൽ ഉ​ത്ത​രാ​ഘ​ണ്ഡി​ൽ നി​ന്നു​ള്ള അംഗം ന​രേ​ഷ് ബ​ൻ​സ​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ഇന്ത്യ എന്ന പേര് കൊളോണിയൽ അടിമത്വത്തിന്‍റെ പ്രതീകമാണെന്നും ഭ​ര​ണ​ഘ​ട​ന​യി​ൽ ഭാ​ര​ത് എ​ന്ന് മാ​ത്ര​മാ​ക്കു​കയാണ് വേണ്ടതെന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തി​ൽ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നു.

വിഷയത്തിന് അനുമതി നൽകിയത് ചട്ടവിരുദ്ധമാണെന്നും ബിജെപിയുടെ നയമാണ് എംപിയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ സഖ്യ നേതാക്കൾ വിമർശിച്ചു.

ച​ർ​ച്ച ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം പു​റ​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ബി​ജെ​പി എം​പി വി​വാ​ദ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് പി.ടി. ഉഷയായിരുന്നു.
More in Latest News :