+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണം: ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ര്‍

തൃ​ശൂ​ര്‍: കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണ​ത്തി​ലെ ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു ക​ള​ക്ട​ര്‍ അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര്‍​ക്കാ​ഴ്ച സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ പി.​ബി. സ​തീ
കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണം: ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ര്‍
തൃ​ശൂ​ര്‍: കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണ​ത്തി​ലെ ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു ക​ള​ക്ട​ര്‍ അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര്‍​ക്കാ​ഴ്ച സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ പി.​ബി. സ​തീ​ഷാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്.

ട​ണ​ല്‍ ബോ​റിം​ഗ് മെ​ഷി​ന്‍ ഉ​പ​യോ​ഗി​ച്ചു കു​തി​രാ​ന്‍ മ​ല തു​ര​ന്നു തു​ര​ങ്കം നി​ര്‍​മി​ക്ക​ണ​മെ​ന്ന ക​രാ​ര്‍ വ്യ​വ​സ്ഥ ലം​ഘി​ച്ച് ഉ​ഗ്ര സ്‌​ഫോ​ട​നം ന​ട​ത്തി​യാ​ണു തു​ര​ങ്കം നി​ര്‍​മി​ച്ച​തെ​ന്നും ഇ​തു ക​രാ​ര്‍ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി കേ​ര​ള റീ​ജ​ണ​ല്‍ ഓ​ഫീ​സ​റോ​ടാ​ണു ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

തു​ര​ങ്ക​ത്തി​ന്‍റെ നി​ര്‍​മാ​ണ ദൃ​ശ്യ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തു ക​രാ​ര്‍ നി​ര്‍​മാ​ണ ലം​ഘ​നം പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്.

കഴിഞ്ഞ ദിവസം കനത്ത മഴയിൽ കുതിരാൻ തുരങ്കത്തിനുള്ളിൽ ചോർച്ച കണ്ടെത്തിയിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലാണ് ചോർച്ച കണ്ടെത്തിയത്. തുരങ്കത്തിന്‍റെ മുകൾ ഭാഗത്തുനിന്നും വെള്ളം ശക്തമായി താഴേയ്ക്ക് ഒലിച്ചിറങ്ങുകയായിരുന്നു.
More in Latest News :