ന്യൂഡൽഹി: ഡൽഹിയിൽനിന്നും പാരീസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് എഐ143 വിമാനം തിരികെ ഇറക്കിയത്. റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഡൽഹി എയർ ട്രാഫിക് കൺട്രോൾ (എടിസി) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം തിരിച്ചിറക്കിയത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.18 ന് വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ ഇരുനൂറിലധികം യാത്രക്കാരുണ്ടായിരുന്നു. പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.