+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ്: മു​ഴു​വ​ന്‍ തു​ക​യും കി​ട്ടി​യെ​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍

കോ​ഴി​ക്കോ​ട്‌: കോ​ർ​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ലി​ങ്ക് റോ​ഡ് ബ്രാ​ഞ്ച് മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ലി​ശ​യു​ൾ​പ്പെ​ടെ ബാ​ങ്ക്‌ തി​
പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ്: മു​ഴു​വ​ന്‍ തു​ക​യും കി​ട്ടി​യെ​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍
കോ​ഴി​ക്കോ​ട്‌: കോ​ർ​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ലി​ങ്ക് റോ​ഡ് ബ്രാ​ഞ്ച് മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ലി​ശ​യു​ൾ​പ്പെ​ടെ ബാ​ങ്ക്‌ തി​രി​ച്ചു ന​ൽ​കി. ഇ​തോ​ടെ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്‌​ട​മാ​യ മു​ഴു​വ​ൻ തു​ക​യും കോ​ർ​പ​റേ​ഷ​ന്‌ തി​രി​കെ ല​ഭി​ച്ചു.

വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്‌ ന​ഷ്‌​ട​മാ​യി​രു​ന്ന തു​ക​യു​ടെ പ​ലി​ശ​യാ​യി 33 ല​ക്ഷം രൂ​പ​യാ​ണ്‌ ബാ​ങ്ക് തി​രി​ച്ചു​ന​ൽ​കി​യ​തെ​ന്ന്‌ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്‌ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു.

കോ​ർ​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടു​ക​ളെ​ല്ലാം പി​എ​ൻ​ബി​യി​ൽ​നി​ന്ന്‌ മാ​റ്റാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ലി​ശ പൂ​ർ​ണ​മാ​യി ല​ഭി​ക്കാ​നാ​യാ​ണ്‌ അ​ക്കൗ​ണ്ട്‌ പി​എ​ന്‍​ബി​യി​ല്‍ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്‌.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്‌ പി​എ​ൻ​ബി മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പ്‌ കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്‌. 12.68 കോ​ടി​യാ​ണ് ഇ​യാ​ൾ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും ത​ട്ടി​യ​ത്‌.

ര​ണ്ട്‌ ത​വ​ണ​യാ​യി ബാ​ങ്ക്‌ തു​ക തി​രി​ച്ചു​ന​ൽ​കി. സം​ഭ​വ​ത്തി​ൽ റി​ജി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ ക്രൈം ​ബ്രാ​ഞ്ച്‌ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌.
More in Latest News :