+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ട്ട​വി​രു​ദ്ധ​മാ​യി ഇ​ട​പെട്ടി​ട്ടി​ല്ല, പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു: മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​ന പ​ട്ടി​ക​യി​ല്‍ ച​ട്ട​വി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വ
ച​ട്ട​വി​രു​ദ്ധ​മാ​യി ഇ​ട​പെട്ടി​ട്ടി​ല്ല, പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു: മ​ന്ത്രി ബി​ന്ദു
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​ന പ​ട്ടി​ക​യി​ല്‍ ച​ട്ട​വി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍.​ബി​ന്ദു. യു​ജി​സി ച​ട്ട​മോ സ്‌​പെ​ഷ്യ​ല്‍ റൂ​ള്‍​സി​ലെ നി​ബ​ന്ധ​ന​ക​ളോ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ല്‍ താ​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ​ട്ടി​ക സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. നീ​തി നി​ഷേ​ധം ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി​യാ​ണ് ഇ​ട​പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

55 പേ​രു​ടെ ഒ​ഴി​വി​ലേ​ക്ക് 67 പേ​രു​ടെ പ​ട്ടി​ക​യാ​ണ് സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ആ​ദ്യം ത​യാ​റാ​ക്കി​യ​ത്. പി​ന്നീ​ട് ഇ​ത് 43 ആ​യി ചു​രു​ക്കി. 2019 ലാ​ണ് യു​ജി​സി​യു​ടെ കെ​യ​ര്‍ ലി​സ്റ്റ് വ​ന്ന​ത്. അ​തി​ന് മു​ന്‍​പു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​രു​ക​ള്‍ ത​ള്ളി​പ്പോ​യ​ത്. ഇ​വ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​ട​പെ​ട്ട​ത്.

43 പേ​രു​ടെ പ​ട്ടി​ക ത​ള്ളാ​തെ ത​ന്നെ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച് പ​രാ​തി പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്തി​മ പ​ട്ടി​ക ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. പു​തി​യ ലി​സ്റ്റ് താ​ന്‍ ക​ണ്ടി​ട്ട് പോ​ലു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള കേ​സു​ക​ള്‍ വ​രെ നി​ല​വി​ലു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചും നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക​.

അന്തിമ പട്ടിക എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതായിരിക്കണം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. പട്ടികയില്‍ ആരെയെങ്കിലും തിരുകി കയറ്റണമെന്ന സങ്കുചിത താത്പര്യം സര്‍ക്കാരിനോ തനിക്കോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
More in Latest News :