+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വര്‍ണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞു.തുടര്‍ച്ചയായ രണ്ടുദിവസത്തെ വര്‍
സ്വര്‍ണവില ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞു.

തുടര്‍ച്ചയായ രണ്ടുദിവസത്തെ വര്‍ധനവിന് ശേഷമാണ് വില ഇടിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് സ്വര്‍ണവില 360 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,510 രൂപയാണ് ഇന്നത്തെ വില. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിപണി വില.

ജൂലൈ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായിരുന്നു. മൂന്നിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന് 43,240 രൂപയായിരുന്നു അന്നത്തെ വില.
More in Latest News :