+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ലി​യി​ലെ വി​ദ്വേ​ഷ മു​ദ്ര്യാ​വാ​ക്യം; മൂ​ന്ന് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ.തെ​ക്കേ​
റാ​ലി​യി​ലെ വി​ദ്വേ​ഷ മു​ദ്ര്യാ​വാ​ക്യം; മൂ​ന്ന് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ.

തെ​ക്കേ​പ്പു​റം നൗ​ഷാ​ദ് മ​ൻ​സി​ൽ പി.​എം.​നൗ​ഷാ​ദ്(42), ആ​റ​ങ്ങാ​ടി സാ​യ സ​മീ​ർ(35), ആ​വി സ്വ​ദേ​ശിയാ​യ 17 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ബു​ധ​നാ​ഴ്ച അ​ഞ്ച് പേ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ല്ലു​രാ​വി ചി​റ​മ്മ​ല്‍ ഹൗ​സ് ഹ​സൈ​നാ​രു​ടെ മ​ക​ൻ അ​ബ്ദു​ല്‍ സ​ലാം(18), ക​ല്ലു​രാ​വി സ്വ​ദേ​ശി ഷാ​ഫി​യു​ടെ മ​ക​ൻ ഷെ​രി​ഫ്(38), നി​ലേ​ശ്വ​രം കാ​ലി​ച്ചാ​ന​ടു​ക്കം അ​ൻ​വ​ര്‍ മ​ൻ​സി​ലി​ല്‍ ഹ​മീ​ദി​ന്‍റെ മ​ക​ൻ ആ​ഷീ​ര്‍(25), ഇ​ക്‌​ബാ​ല്‍ റോ​ഡ് സ്വ​ദേ​ശി അ​യൂ​ബ് പി.​എ​ച്ച്‌(45), പ​ട​ന്ന​ക്കാ​ട് കാ​ര​ക്കു​ണ്ട് ഷം​ല മ​ൻ​സി​ൽ പി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി(55) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ന​ല്‍​കി​യ​ത് അ​ബ്ദു​ല്‍ സ​ലാം ആ​ണെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​യാ​ളെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് യൂ​ത്ത് ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് മ​ണി​പ്പു​ർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ക്കാ​നാ​യി യൂ​ത്ത് ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട്ട് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​വാ​ദ​മാ​യ​തോ​ടെ, ബി​ജെ​പി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
More in Latest News :