മലപ്പുറം: മേലാറ്റൂരിൽ കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികൻ മരിച്ചു. മേലാറ്റൂർ സ്വദേശി കുഞ്ഞാലി ഹാജി(82) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ചെമ്മണിയോട് പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. വഴിയിലൂടെ നടന്നുവരികയായിരുന്ന കുഞ്ഞാലിയുടെ ശരീരത്തിൽ സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന ഷീറ്റ് പതിക്കുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടർന്നാണ് ഷീറ്റ് കെട്ടിടത്തിൽ നിന്ന് അടർന്നുമാറിയത്.
കുഞ്ഞാലിയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.