+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ലി​പ്പീ​ൻ​സി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി ബോ​ട്ട് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല​യി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി ല​ഗു​ന ത​ടാ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ട് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു. ത​ടാ​ക​ത്തി​ൽ വീ​ണ 40 പേ​രെ ര​ക്ഷ​പ്പെ​ട
ഫി​ലി​പ്പീ​ൻ​സി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി ബോ​ട്ട് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല​യി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി ല​ഗു​ന ത​ടാ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ട് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു. ത​ടാ​ക​ത്തി​ൽ വീ​ണ 40 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

റി​സാ​ൽ പ്ര​വ‍ി​ശ്യ​യി​ലെ ബി​നാ​ൻ​ഗോ​ണാ​ൻ പ​ട്ട​ണ​ത്തി​ന് 46 മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് എം​ബി​സി​എ പ്രി​ൻ​സ​സ് അ​യാ എ​ന്ന ബോ​ട്ട് മു​ങ്ങി​ത്താ​ണ​ത്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ൾ ഭ​യ​ന്ന യാ​ത്രി​ക​ർ ബോ​ട്ടി​ന്‍റെ ഒ​രു​വ​ശ​ത്തേ​ക്ക് മാ​റി​നി​ന്ന​പ്പോ​ൾ ബോ​ട്ട് ചെ​രി​ഞ്ഞ് വെ​ള്ള​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബോ​ട്ടി​ൽ എ​ത്ര യാ​ത്രി​ക​രു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :