+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.തൃ​ക്കാ​ക്ക​ര ഗ്രീ​ൻ​ലാ​ൻ​
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൃ​ക്കാ​ക്ക​ര ഗ്രീ​ൻ​ലാ​ൻ​ഡ് വി​ന്‍റ​ർ ഹോം​സ് വി​ല്ല ന​മ്പ​ർ ഒ​ന്നി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ണം​തു​ര​ത്തി മ​ല​ക്ക​പ്പു​ഴ മ​ട​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ബു വ​ർ​ഗീ​സ് (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ദു​ബാ​യി​യി​ലേ​ക്ക് യ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ സാ​ബു സു​ര​ക്ഷ പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​റ്റൊ​രാ​ളു​ടെ ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് സ്പൈ​സ് ജെ​റ്റ് സ്റ്റാ​ഫി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :