+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​മ്പാ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ​ക്ക് ഗുരുതര പ​രി​ക്ക്

കോ​ട്ട​യം: പാ​മ്പാ​ടി എ​ട്ടാം​മൈ​ലി​ൽ ടാ​ങ്ക​ർ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.ക​ട​യു​ട​മ ഉ​ദ​യ​ശ്രീ(31) അ​ട​ക്ക​മു​ള്ള അ​ഞ്ച് പേ​ർ​ക്ക
പാ​മ്പാ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ​ക്ക് ഗുരുതര പ​രി​ക്ക്
കോ​ട്ട​യം: പാ​മ്പാ​ടി എ​ട്ടാം​മൈ​ലി​ൽ ടാ​ങ്ക​ർ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ക​ട​യു​ട​മ ഉ​ദ​യ​ശ്രീ(31) അ​ട​ക്ക​മു​ള്ള അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​യി​ലെ​ത്തി​യ അ​നീ​ഷ്, ര​ജി​ത്ത്, രാ​കേ​ഷ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​മ്പാ​ടി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഉ​ദ​യ​ശ്രീ​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ത​ട്ടു​ക​ട​യി​ൽ ബ​ജ്ജി ത​യാ​റാ​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന തി​ള​ച്ച എ​ണ്ണ ശ​രീ​ര​ത്തി​ൽ പ​തി​ച്ച് ടാ​ങ്ക​ർ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ട​യി​ലെ​ത്തി​യ ര​ണ്ട് പേ​രു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം പാ​മ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :