+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷെ​യ്ഖ് സ​യി​ദ് അ​ന്ത​രി​ച്ചു

ദു​ബാ​യ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ സ​ഹോ​ദ​ര​നും അ​ബു​ദാ​ബി പ്ര​വി​ശ്യ​യു​ടെ ഭ​ര​ണ​പ്ര​തി​നി​ധി​യു​മാ​യ ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ൻ അ​ന്ത​രി
യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷെ​യ്ഖ് സ​യി​ദ് അ​ന്ത​രി​ച്ചു
ദു​ബാ​യ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ സ​ഹോ​ദ​ര​നും അ​ബു​ദാ​ബി പ്ര​വി​ശ്യ​യു​ടെ ഭ​ര​ണ​പ്ര​തി​നി​ധി​യു​മാ​യ ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ൻ അ​ന്ത​രി​ച്ചു.

ഷെ​യ്ഖ് സ​യി​ദി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം യു​എ​ഇ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച വ​രെ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ട​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഷെ​യ്ഖ് സ​യി​ദ് മ​ര​ണ​പ്പെ​ട്ട വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. ഉ​ച്ച​യോ​ടെ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഷെ​യ്ഖ് സ​യി​ദി​ന്‍റെ മൃ​ത​ദേ​ഹം അ​ബു​ദാ​ബി​യി​ലെ അ​ൽ ബ​ത്തീ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

1965-ൽ ​ജ​നി​ച്ച ഷെ​യ്ഖ് സ​യി​ദ് യു​എ​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് രാ​ഷ്ട്ര​മീ​മാം​സ​യി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം, 1988-ൽ ​അ​ബു​ദാ​ബി പ്ലാ​നിം​ഗ് വ​കു​പ്പി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി. തു​ട​ർ​ന്ന് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യും യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യാ​യും സേ​വ​നം ചെ​യ്തു.
More in Latest News :