+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്‍സൂണ്‍ ബമ്പര്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്

പരപ്പനങ്ങാടി: മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായി എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.10 കോടി രൂപയായിരുന്നു മണ്‍സൂണ്‍ ബമ്പര്‍ ടിക്
മണ്‍സൂണ്‍ ബമ്പര്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്
പരപ്പനങ്ങാടി: മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായി എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

10 കോടി രൂപയായിരുന്നു മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം. ഹരിതകര്‍മ സേനാംഗങ്ങളായ 11 പേരാണ് ഒരു മാസം മുന്‍പ് ടിക്കറ്റെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

ഇന്ന് രാവിലെയാണ് സമ്മാനാര്‍ഹമായ വിവരം സംഘം അറിയുന്നത്. മുൻപും ബമ്പറിന്‍റെ ചെറിയ സമ്മാനം ഇവര്‍ക്ക് ലഭിച്ചിരുന്നു.

ഇവര്‍ക്കിടയില്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ വരെയുണ്ട്. പരപ്പനങ്ങാടിയിലെ സ്വകാര്യ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു.
More in Latest News :